ദേശീയം

പറഞ്ഞ സ്ഥലത്ത് പെണ്‍കുട്ടി എത്തും, ഡേറ്റിങ് ആപ്പില്‍ അംഗത്വമെടുത്ത് 65 കാരന്‍; 73.5 ലക്ഷം തട്ടി; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ; 65 വയസുകാരനെ പറ്റിച്ച് 73.5 ലക്ഷം തട്ടിയെടുത്ത കേസില്‍ ഒരു യുവതിയും ട്രാന്‍സ്‌ജെന്ററും ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. ഡേറ്റിങ് ആപ്പില്‍ അംഗത്വം നല്‍കാം എന്നു പറഞ്ഞ് പറ്റിച്ചാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. മുംബൈയിലാണ് സംഭവമുണ്ടായത്. വ്യാജ കോള്‍സെന്റര്‍ നടത്തുകയായിരുന്ന സ്‌നേഹ എന്ന മഹി ദാസ് (25), പ്രബിര്‍ സഹ (35), അര്‍ണബ് റോയ് (26 എന്നിവരാണ് അറസ്റ്റിലായത്.

ഖര്‍ഗാര്‍ സ്വദേശിയായ 65 കാരനെ 2018 ലാണ് തട്ടിപ്പ് സംഘം ബന്ധപ്പെടുന്നത്. ലൊകാന്റോ ഡേറ്റിങ് സര്‍വീസസിലും സ്പീഡ് ഡേറ്റിങ്ങിലും മെമ്പര്‍ഷിപ്പ് നല്‍കാം എന്നായിരുന്നു വാഗ്ദാനം. ഇതിലൂടെ ആഗ്രഹിക്കുന്ന ദിവസത്തിലും സ്ഥലത്തും പെണ്‍കുട്ടികള്‍ എത്തുമായിരുന്നു പറഞ്ഞിരുന്നത്. തുടര്‍ന്ന് അദ്ദേഹം പണം അടച്ച് അംഗത്വം എടുത്തു. എന്നാല്‍ ഡേറ്റ് ചെയ്യാന്‍ പെണ്‍കുട്ടികള്‍ ലഭിക്കാതായതോടെ മെമ്പര്‍ഷിപ്പ് കാന്‍സല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കാന്‍സലേഷന്‍ ചാര്‍ജായി വലിയ തുകയാണ് ഇവര്‍ ഈടാക്കിയത്. അതിനുശേഷം പെണ്‍കുട്ടികളെ ആവശ്യപ്പെട്ടു എന്നു പറഞ്ഞ് പരാതി നല്‍കുമെന്ന് തട്ടിപ്പു സംഘം ഭീഷണിപ്പെടുത്തി. പേടിപ്പിക്കാനായി ലീഗല്‍ നോട്ടീസും അടച്ചു.

നിയമ നടപടി പേടിച്ച് വിവിധ അക്കൗണ്ടുകളിലേക്കായി 73.5 ലക്ഷം രൂപയാണ് അദ്ദേഹം അയച്ചുകൊടുത്തത്. സമൂഹത്തില്‍ അപമാനിക്കപ്പെടുമോ എന്ന് ഭയന്നാണ് പണം അടച്ചത്. ഭീഷണി തുടര്‍ന്നതോടെ അവസാനം പൊലീസിനെ സമീപിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു