ദേശീയം

പൗരത്വ ബില്‍ : 19 ന് ഇടതുപാര്‍ട്ടികളുടെ അഖിലേന്ത്യാ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ദേശീയ പൗരത്വ ബില്‍ വിഷയത്തില്‍ ഇടതുപാര്‍ട്ടികള്‍ പ്രക്ഷോഭത്തിന്. ഈ മാസം 19 ന് ഇടതുപാര്‍ട്ടികള്‍ അഖിലേന്ത്യാ പതിഷേധത്തിന് ആഹ്വാനം നല്‍കി. പൗരത്വം മതാടിസ്ഥാനത്തില്‍ നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

സിപിഎം, സിപിഐ, സിപിഐ (എംഎല്‍), ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി എന്നീ അഞ്ച് ഇടതുപാര്‍ട്ടികളാണ് പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.

സേ നോ ടു സിഎബി-എന്‍ആര്‍സി എന്ന മുദ്രാവാക്യവുമായി മുസ്ലിം ബൗദ്ധിക ഫോറമായ സദ്ഭാവന സംഘം ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ദേശീയ പൗരത്വ ബില്ലും, ദേശീയ പൗരത്വ പട്ടികയും വേണ്ട എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്