ദേശീയം

ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിച്ച് വിദ്യാര്‍ഥികളുടെ ജയ് വിളി; വിവാദം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സ്‌കൂള്‍ കലാമത്സരത്തിനിടെ ബാബറി മസ്ജിദ് തകര്‍ത്ത്് രാമക്ഷേത്രം നിര്‍മ്മിക്കുന്ന രംഗങ്ങള്‍ പുനരാവിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍. ആര്‍എസ്എസിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ കലാമത്സരത്തിനിടെയാണ് വിദ്യാര്‍ഥികള്‍ ഇത്തരമൊരു നാടകം അവതരിപ്പിച്ചത്. പ്ലസ് വണ്‍, പ്ലസ്് ടു ക്ലാസിലെ നൂറിലേറെ കുട്ടികളെ പങ്കെടുപ്പിച്ചായിരുന്നു അവതരണം. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി, കര്‍ണാടകത്തിലെ നിരവധി പ്രമുഖരും നാടകത്തിന് സാക്ഷികളായി. 

വെളള ഷര്‍ട്ടും കാക്കി മുണ്ടും ധരിച്ചവരും വെള്ള ഷര്‍ട്ടും വെള്ള പാന്റും ധരിച്ച നൂറിലേറെ പേരാണ് നാടകത്തില്‍ അണിനിരന്നത്. ആ സമയത്ത് സ്റ്റേജില്‍ ബാബറി മസ്ജിദിന്റെ രൂപത്തിലുള്ള ഒരു വലിയ ചിത്രം പ്രത്യക്ഷപ്പെടുന്നു. മൈക്കിലൂടെ ഉച്ചത്തില്‍ ഒരാള്‍ വിളിച്ചുപറയുന്നു നിങ്ങള്‍ക്കാവുന്ന തരത്തില്‍ മസ്ജിദ് തകര്‍ക്കൂവെന്ന്. വിദ്യാര്‍ഥികള്‍ ഉത്സാഹത്തോടെ ആഹ്ലാത്തോടെ ബാബറി മസ്ജിദ് തകര്‍ക്കുന്നു.

കര്‍ണാടകയിലെ കല്ലടക്കയിലുള്ള ശ്രീ രാമവിദ്യാകേന്ദ്ര ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് നാടകത്തില്‍ അണിനിരന്നത്. പ്രതീകാത്മകമായി ബാബറി മസ്ജിദ് തകര്‍ത്ത് തല്‍സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നിടത്താണ് നാടകം അവസാനിക്കുന്നത്.

സ്‌കൂളിലെ പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവം വിവാദമായിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ