ദേശീയം

പൗരത്വം പോകുമെന്ന ഭീതിയില്‍ ബംഗാളില്‍ 30 പേര്‍ ജീവനൊടുക്കി; ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് മമത

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ചുള്ള ഭീതിയില്‍ ബംഗാളില്‍ മുപ്പതുപേര്‍ ആത്മഹത്യ ചെയതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.  ഇതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും മമത ചോദിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരെ ആക്രമം നടത്തുന്നവരെ അവരുടെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്ന മോദിയുടെ  പരാമര്‍ശത്തെയും മമത രൂക്ഷമായി വിമര്‍ശിച്ചു. 

രാജ്യമാകെ തീപിടിക്കുകയാണ്. ആ സമയത്ത് നിങ്ങള്‍ ധരിക്കുന്ന വസ്ത്രത്തെ കുറിച്ചാണ് അയാള്‍ പറയുന്നത്. എന്റെ വസ്ത്രം കണ്ട് ഞാന്‍ ആരാണെന്നും എന്താണെന്നും നിങ്ങള്‍ക്ക് പറയാനാകുമോയെന്നും മമത ചോദിച്ചു.  

ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന റാലിയിലും മോദിക്കെതിരെ മമത ആഞ്ഞടിച്ചിരുന്നു. 'ബംഗാളിലെ ന്യൂനപക്ഷങ്ങളുടെ കൂട്ടുകാരെന്ന് നടിക്കുന്ന പുറത്തുനിന്നുള്ള ശക്തികളാണ് അക്രമം അഴിച്ചുവിട്ടത്. അവര്‍ ബിജെപിയുടെ സഹായികളാണ്. അവരുടെ കെണിയില്‍ വീഴരുതെന്നും മമത പറഞ്ഞു. 

ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ബംഗാളില്‍ പൗരത്വ നിയമവും പൗരത്വ  രജിസ്റ്ററും നടപ്പാക്കാന്‍ അനുവദിക്കില്ല. നിങ്ങള്‍ക്ക് എന്റെ സര്‍ക്കാരിനെ പിരിച്ചുവിടുകയോ അഴിക്കുള്ളില്‍ ആക്കുകയോ ചെയ്യാം. പക്ഷേ ഞാനീ കരിനിയമം ഒരിക്കലും നടപ്പാക്കില്ല. ഈ നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഞാന്‍ ജനാധിപത്യപരമായി പോരാടും.' മമത പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്