ദേശീയം

പൗരത്വ നിയമ ഭേദഗതിക്കു സ്റ്റേ ഇല്ല; വാദം കേള്‍ക്കല്‍ ജനുവരി 22ന് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ജനുവരി 22ന് വാദം കേള്‍ക്കും. നിയമം സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അനുവദിച്ചില്ല.

രാജ്യമെങ്ങും വന്‍ പ്രതിഷേധത്തിന് ഇടവച്ച പൗരത്വ നിയമ ഭേദഗതിക്കെതിരെ 59 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ഹര്‍ജികള്‍  പരിഗണിച്ചപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ജനുവരിയില്‍ വാദം കേള്‍ക്കുന്നതു വരെ സ്‌റ്റേ അനുവദിക്കാന്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത് അനുവദിച്ചില്ല.

നിയമത്തിന് സ്്‌റ്റേ നല്‍കരുതെന്നു വ്യക്തമാക്കിക്കൊണ്ടുള്ള നാലു സ്ുപ്രീം കോടതി വിധികള്‍ നിലവിലുണ്ടെന്ന്, സ്‌റ്റേ ആവശ്യത്തെ എതിര്‍ത്തുകൊണ്ട് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ നിയമം നിലവില്‍ വന്നിട്ടില്ലെന്നും ഇതിനു ചട്ടങ്ങള്‍ രൂപീകരിക്കപ്പെട്ടിട്ടില്ലെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ രാജീവ് ധവാന്‍ പറഞ്ഞു. എന്നാല്‍ ഈ ഹര്‍ജിയില്‍ ഇന്നു വാദമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. 

പ്രതിഷേധം നടത്തുന്ന പലര്‍ക്കും നിയമത്തെക്കുറിച്ച് അറിയില്ലെന്നും അതുകൊണ്ട് നിയമത്തിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ നിര്‍ദേശം നല്‍കണമെന്നും അഭിഭാഷകനായ അശ്വനി കുമാര്‍ ഉപാധ്യായ ആവശ്യപ്പെട്ടു. ഇക്കാര്യത്തോടു യോജിക്കുന്നതായി എജി കോടതിയെ അറിയിച്ചു. കോടതി ഉത്തരവിന്റെ കാര്യമില്ലെന്നും സര്‍ക്കാര്‍ അതു ചെയ്യുമെന്നും എജി അറിയിച്ചു.  

ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമ്രായ ബിആര്‍ ഗവായി, സൂര്യകാന്ത് എന്നിവരാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി