ദേശീയം

മോഷണവിവരം പൊലീസിനെ അറിയിച്ചെന്ന് സംശയം, ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ വാടക കൊലയാളികളെ വിട്ടു; ഭാര്യയുടെ മൊഴിയില്‍ ഞെട്ടി പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമം നടത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതിയായതിന്റെ ചരിത്രമുളള സ്ത്രീയാണ് അറസ്റ്റിലായത്. തനിക്കെതിരെ പൊലീസിന് രഹസ്യവിവരം നല്‍കിയതിന്റെ പിന്നില്‍ ഭര്‍ത്താവ് ആണ് എന്ന സംശയമാണ് കൊലപാതകം ആസൂത്രണം ചെയ്യാന്‍ ഭാര്യയെ പ്രേരിപ്പിച്ചത്. ഭര്‍ത്താവിനെ കൊല്ലാന്‍ നാല് വാടക കൊലയാളികള്‍ക്ക് ഭാര്യ കരാര്‍ നല്‍കിയതായും പൊലീസ് പറയുന്നു.

നവംബര്‍ 25ന് ബംഗളൂരുവിലെ ബാനര്‍ഗട്ടയിലാണ് കേസിനാസ്പദമായ സംഭവം. 45 വയസ്സുകാരന്റെ ബൈക്കിന് പിന്നില്‍ കാര്‍ ഇടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ശങ്കറിനെ അജ്ഞാതര്‍ വടിവാള്‍ ഉപയോഗിച്ച് ആക്രമിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ ശങ്കര്‍ അത്ഭുതരമായി രക്ഷപ്പെട്ടു.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഭാര്യയാണ് ഇതിന് പിന്നിലെന്ന് തെളിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശങ്കറിനെ കൊല്ലാന്‍ മഞ്ജുളയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പ്രതികളുടെ മൊഴി.മൈസൂരു സ്വദേശിയായ മഞ്ജുള നിരവധി മോഷണക്കേസുകളില്‍ പ്രതിയായിരുന്നു. പല കേസുകളിലും പൊലീസ് പിടിയിലാകാന്‍ കാരണം ഭര്‍ത്താവാണെന്ന സംശയമാണ് മഞ്ജുളയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്