ദേശീയം

'സാ​ഹിത്യപരമായ നേട്ടമാണ്; അവാർഡ് നിരസിക്കുന്ന പ്രശ്നമില്ല'; ശശി തരൂർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ​ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്ന പ്രശ്നമില്ലെന്ന് ശശി തരൂര്‍ എംപി. പുരസ്കാരം തിരികെ നല്‍കുമോ എന്ന ചോദ്യം പോലും ഉദിക്കുന്നില്ല. അങ്ങനെ ചെയ്യാനുള്ള പ്രത്യേക കാരണമൊന്നും ‌താന്‍ കാണുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി.

'ആന്‍ എറാ ഓഫ് ഡാര്‍ക്നെസ്' എന്ന പുസ്തകത്തിലൂടെ ഇംഗ്ലീഷ് ഭാഷയിലെ മികച്ച കൃതിക്കുള്ള പുരസ്കാരമാണ് തരൂരിന് ലഭിച്ചത്. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ രാജ്യം മുഴുവൻ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് തരൂരിന് അവാർഡ് ലഭിച്ചത്. ഇതോടെയാണ് തരൂർ പുരസ്കാരം നിരസിക്കുമോ എന്ന ചോദ്യം ഉയർന്നത്.

കുറച്ച് കാലം മുമ്പ് സര്‍ക്കാറിനോടുള്ള വിയോജിപ്പ് കാരണം മുതിര്‍ന്ന എഴുത്തുകാര്‍ പോലും പുരസ്കാരം തിരികെ നല്‍കിയപ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് അവരോട് പറഞ്ഞ ആളാണ് താന്‍. പുരസ്കാരത്തെ സാഹിത്യപരമായ നേട്ടമായിട്ടാണ് ഞാന്‍ കാണുന്നത്. സര്‍ക്കാറിന് അതില്‍ കാര്യമല്ല. പുരസ്കാരം തിരികെ നല്‍കുമോ എന്ന ചോദ്യം പോലും ഉദിക്കുന്നില്ല അദ്ദേഹം പറഞ്ഞു.

പുരസ്കാരങ്ങളെ ബഹുമാനിക്കുന്ന സാഹിത്യ സമൂഹമാണ് നമ്മുടേത്. എത്ര അഭിമാനകരമായ പുരസ്കാരമാണ് ഞാന്‍ നേടിയതെന്ന് എല്ലാവര്‍ക്കുമറിയാം. അഭിമാനിക്കാനുള്ള കാര്യവും അതുതന്നെയെന്ന് തരൂര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ