ദേശീയം

പൊലീസ് നോക്കിനില്‍ക്കേ ടെറസുകളില്‍ നിന്ന് ടെറസുകളിലേക്ക് ചാടി; കയ്യില്‍ ഭരണഘടനയുമായി ആയിരങ്ങള്‍ക്ക് മുന്നില്‍ മീശപിരിച്ച് ചന്ദ്രശേഖര്‍ ആസാദ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ദേശവ്യാപകമായി നടക്കുന്ന പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തെ പിന്തുണക്കുന്നവരുടെ ഇന്നത്തെ ഹീറോ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദായിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുക്കാതിരിക്കാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടും വെട്ടിച്ച് പ്രക്ഷോഭകാരികളുടെ അടുത്തെത്തിയ അദ്ദേഹം, സമരം നയിച്ചതിനെ ഡല്‍ഹി പൊലീസിന് ഏറ്റ തിരിച്ചടിയായാണ് ദേശീയ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വിശേഷിപ്പിച്ചിരിക്കുന്നത്. 

വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞ് ആയിരക്കണക്കിനാളുകള്‍ എത്തിയ ജമാ മസ്ജിദിന്റെ ഗേറ്റുകളില്‍ ഒന്ന് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. ഇതോടെ നമസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ ഒന്നാമത്തെ ഗേറ്റില്‍ തടിച്ചുകൂടി. പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖര്‍ ആസാദിനെ ജമാ മസ്ജിദിന് പുറത്തുവച്ച് പൊലീസ് പിടികൂടി. 

പ്രതിഷേധവുമായി ജനങ്ങള്‍ എത്തിയതോടെ പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആള്‍ക്കൂട്ടത്തിന് സമീപമെത്തിയത്. ആസാദിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം ഉണ്ടായെങ്കിലും ജനങ്ങള്‍ ഇടപെട്ട് തടയുകയായിരുന്നു. ജയ് ഭീം മുഴക്കി മുഖം മറച്ചായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജമാ മസ്ജിദില്‍ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു