ദേശീയം

ടി എം കൃഷ്ണ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ: തെരുവില്‍ ഉയരുന്ന ഇന്ത്യയുടെ പാട്ട് സമരങ്ങള്‍; (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോള്‍ പാട്ടിലൂടെയും കവിതകളിലൂടെയുമെല്ലാം തങ്ങളുടെ പ്രതിഷേധമറിയിക്കുകയാണ് നിരവധിപേര്‍. ഒരുവശത്ത് പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക് വഴിമാറുമ്പോള്‍ മറുവശത്ത് സര്‍ഗാത്മക സമരവുമായി ഇവരുണ്ട്.

ഡല്‍ഹിയിലും കൊല്‍ക്കത്തയിലും പാട്ടും കവിതകളുമായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സാസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരും തെരുവിലാണ്. കൊച്ചു കേരളത്തിലും നിരവധിപേര്‍ സര്‍ഗാത്മക പ്രതിഷേധങ്ങളുമായി സജീവമാണ്. 

ഷഹബാസ് അമന്‍ ഉള്‍പ്പെടെയുള്ളവരുടെ പാട്ടുപാടി പ്രതിഷേധം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രശംസ നേടിയിരുന്നു. കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ പ്രസിദ്ധമായ ആസാദി മുദ്രാവാക്യമാണ് പാട്ടുകളിലൂടെ അവതരിപ്പിക്കുന്നത്. 

കഴിഞ്ഞദിവസം ചെന്നൈയില്‍ പാട്ടുപാടി പ്രതിഷേധം നടത്തിയ പ്രശസ്ത സംഗീതജ്ഞന്‍ ടി എം കൃഷ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഹരീഷ് ശിവരാമകൃഷ്ണനും പാട്ട് സമരവുമായി രംഗത്തെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം