ദേശീയം

അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായേക്കും; സത്യപ്രതിജ്ഞ ഡിസംബര്‍ 30ന്?

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അജിത് പവാര്‍ മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയാകുമെന്നു റിപ്പോര്‍ട്ട്. ശിവസേന– എന്‍സിപി– കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഈ മാസം 30 നു നടക്കുമെന്നാണ് സൂചന. അജിത് പവാറിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ എന്‍സിപി ശിവസേനയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് ധാരണയായെന്നു പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

എന്‍സിപിയില്‍ വിമത നീക്കം നടത്തി ബിജെപിക്കൊപ്പം ചേര്‍ന്ന അജിത് പവാര്‍, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം നവംബര്‍ 23നു രാവിലെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പരസ്യവോട്ടിലൂടെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനു ശേഷം അജിത് പവാറും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവയ്ക്കുകയായിരുന്നു.

സത്യപ്രതിജ്ഞയ്ക്കു പിന്നാലെ അജിത്തിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നു എന്‍സിപി നീക്കിയിരുന്നു. എന്നാല്‍ ഉദ്ധവ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ അജിത് എന്‍സിപി പാളയത്തിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ മാസം 28 നാണ് മഹാ വികാസ് അഘാഡിയുടെ മുഖ്യമന്ത്രിയായി ശിവേസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തത്.

ശരദ് പവാര്‍ കഴിഞ്ഞാല്‍ എന്‍സിപിയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവാണ് അജിത് പവാര്‍. അതുകൊണ്ടു തന്നെ അജിത്തിനെ കൂടെനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ഉപമുഖ്യമന്ത്രി പദം എന്നാണ് കരുതുന്നത്. പാര്‍ട്ടിയുടെ സാമ്പത്തിക കാര്യങ്ങളുടെ നിയന്ത്രണവും അജിത്തിനുണ്ട്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ അജിത്തിനെ നഷ്ടപ്പെട്ടാല്‍ ഉണ്ടാകുന്ന ബലക്ഷയം എന്‍സിപിക്ക് അറിയാം. എന്നാല്‍ അജിത്തിനു സര്‍ക്കാരില്‍ പ്രധാന പദവികള്‍ നല്‍കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതായാണ് സൂചന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി