ദേശീയം

എന്‍പിആറില്‍ തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ആഹ്വാനം; അരുന്ധതി റോയിക്ക് എതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ കണക്കെടുപ്പില്‍ തെറ്റായ  വിവരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞ സാഹിത്യകാരി അരുന്ധതി റോയിക്ക് എതിരെ പരാതി. ന്യൂഡല്‍ഹി തിലക് മാര്‍ഗ് പൊലീസിലാണ് പരാതി ലഭിച്ചത്. എന്‍പിആറില്‍ കള്ളപ്പേരും വ്യാജ മേല്‍വിലാസവും നല്‍കണം എന്നായിരുന്നു അരുന്ധതിയുടെ ആഹ്വാനം. ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. 

എന്‍ആര്‍സി നടപ്പാക്കാന്‍ എന്‍പിആറിനെ വിവരങ്ങള്‍ ഉപയോഗപ്പെടും എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അരുന്ധതിയുടെ പരാമര്‍ശം. ഡല്‍ഹി സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാകിക്കുകയായിരുന്നു അവര്‍.

പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു. അരുന്ധതിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് രംഗത്ത് വന്നത്. 

' എന്ത് അസംബന്ധമാണ് അരുന്ധി റോയി പറയുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് ജനങ്ങളോട് പറയുന്നത് ശരിയല്ല. അരുന്ധതി റോയി ആരാണെന്നാണ് അവരുടെ തോന്നല്‍! ഇന്ത്യന്‍ സൈന്യത്തെ അവഹേളിക്കുന്നവരുടെ ഭാഗത്തുനിന്നുള്ള ഉപദേശങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ട'- കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പാനലിസ്റ്റ് ഷാമ മുഹമ്മദ് ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി