ദേശീയം

'പെട്രോള്‍ കൈയില്‍ കരുതൂ, എന്റെ നിര്‍ദ്ദേശം ലഭിച്ചാല്‍ എല്ലാം കത്തിക്കൂ'; ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവ്

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍; പ്രവര്‍ത്തകരോട് കലാപത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ്. ഒഡീഷയിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും മുന്‍ എംപിയുമായ പ്രദീപ് മാജിയാണ് പ്രവര്‍ത്തകരോട് കലാപത്തിന് ആഹ്വാനം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ നമ്മള്‍ ഗാന്ധിയുടെ ആശയങ്ങളല്ല പിന്‍തുടരേണ്ടത്.
ആയുധമേന്തു എന്ന സുഭാഷ് ചന്ദ്രബോസിന്റെ മാര്‍ഗം പിന്തുടരണമെന്നും നേതാവ് പ്രവര്‍ത്തകരോട് പറയുന്നു.

ഒഡീഷയില്‍ നബാരംഗ്പൂര്‍ ജില്ലയിലെ 12 മണിക്കൂര്‍ ബന്ദിനിടെയാണ് നേതാവിന്റെ വിവാദപരാമര്‍ശം. നിങ്ങള്‍ കൈയില്‍ പെട്രാളും ഡീസലും കരുതൂ. എന്റെ നിര്‍ദ്ദേശം ലഭിച്ചാല്‍ നിരത്തിലിറക്കുന്ന വാഹനങ്ങളും മറ്റും കത്തിക്കൂ എന്നായിരുന്നു നേതാവ് പ്രവര്‍ത്തകരോട് പറഞ്ഞത്. പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നത് മാധ്യമപ്രവര്‍ത്തകരുടെ വീഡിയോയില്‍ പതിഞ്ഞതോടെയാണ് സംഭവം വിവാദമായത്. വീഡിയോ പുറത്തുവന്നതോടെ കോണ്‍ഗ്രസിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തി. 

പ്രായപൂര്‍ത്തിയാകാത്ത പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പൊലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ജില്ലയില്‍ കോണ്‍ഗ്രസ് 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തത്. ഡിസംബര്‍ 14നാണ് പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. പൊലീസ് നിസ്സംഗതയില്‍ പ്രദേശത്ത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു