ദേശീയം

സമരക്കാര്‍ പേടിച്ചു പിന്‍മാറി, അവര്‍ കരയുകയാണ്; യുപി ഭരിക്കുന്നത് യോഗി സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിവര്‍ക്കു നേരേയുണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊലീസ് നടപടിയില്‍ പ്രക്ഷോഭകര്‍ ഭയന്നതായും അതോടെ അവര്‍ നിശബ്ദരായെന്നും മുഖ്യമന്ത്രി പറഞ്ഞു.

''പ്രശ്‌നക്കാരായ എല്ലാ പ്രക്ഷോഭകരും ഭയന്നു. സര്‍ക്കാരിന്റെ നടപടികളില്‍ അക്രമികള്‍ അച്ചടക്കമുള്ളവരായി. ആരൊക്കെയാണോ പൊതുമുതല്‍ നശിപ്പിച്ചത് അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അവരില്‍ നിന്നെല്ലാം പിഴ ഈടാക്കും. ഓരോ അക്രമിയും ഇപ്പോള്‍ കരയുകയാണ്. കാരണം ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരാണ്.'- യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. 'ദ് ഗ്രേറ്റ് സിഎം യോഗി' എന്ന ഹാഷ്ടാഗിലാണ് യോഗി ആദിത്യനാഥിന്റെ ട്വീറ്റ്. 

എങ്ങനെയാണ് അക്രമികളെ കൈകാര്യം ചെയ്യേണ്ടതെന്നു യുപി സര്‍ക്കാര്‍ തെളിയിച്ചു എന്ന് യോഗി ആദിത്യനാഥ് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. 

സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനു പുറമെ പ്രക്ഷോഭകരില്‍നിന്നു ലക്ഷങ്ങള്‍ പിഴ ഈടാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ 21 പേരാണ് യുപിയില്‍ മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി