ദേശീയം

മീററ്റ് എസ്പിയുടെ വിവാദപരാമര്‍ശം അപലപനീയം ; ഉടന്‍ നടപടി വേണമെന്ന് കേന്ദ്രമന്ത്രി നഖ്‌വി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. മീററ്റ് എസ് പിയുടെ പ്രസ്താവനയുടെ വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയിലുള്ള ദൃശ്യങ്ങള്‍ യാഥാര്‍ത്ഥ്യമെങ്കില്‍ അപലപനീയമാണ്. അടിയന്തരമായി ആ പൊലീസ് ഓഫീസര്‍ക്കെതിരെ നടപടി വേണമെന്നും നഖ്‌വി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.

അക്രമം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായാലും ജനക്കൂട്ടത്തിന്റെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാനാകില്ല. അതൊരു ജനാധിപത്യ രാജ്യത്തിന്റെ ഭാഗമാക്കാന്‍ സാധിക്കില്ല. നിരപരാധികളെ ബുദ്ധിമുട്ടിലാക്കാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് മീററ്റ് എസ്.പി. അഖിലേഷ് നാരായണ്‍ സിങ്ങ്  പ്രതിഷേധക്കാര്‍ക്കെതിരേ വര്‍ഗീയച്ചുവയോടെ സംസാരിച്ചത്. വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞു മടങ്ങുന്ന ചിലരെ സമീപിച്ച സിങ്, പ്രതിഷേധിക്കുന്നവരോട് പാകിസ്ഥാനിലേക്കു പോകാന്‍ പറയുന്നതാണ് ദൃശ്യം. ഓരോവീട്ടില്‍നിന്നും ഒരാളെ വീതം ജയിലിലടയ്ക്കുമെന്നും എല്ലാവരെയും നശിപ്പിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു