ദേശീയം

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്: 16 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു, നാലു സര്‍വീസുകള്‍ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍നിന്നുള്ള പതിനാറു വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. നാലു സര്‍വീസുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

രാവിലെ പതിനൊന്നു മണി വരെയുള്ള വിവരം അനുസരിച്ച് പതിനാറു വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. 50 മീറ്റര്‍-175 മീറ്റര്‍ ആണ് രാവിലെ ഡല്‍ഹി വിമാനത്താവളത്തിലെ കാഴ്ച പരിധി. ഈ പരിധിയില്‍ വിമാനങ്ങളുടെ ലാന്‍ഡിങ്ങും ടേക്ക് ഓഫും ദുഷ്‌കരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നൂറ്റാണ്ടിലെ ഏറ്റവും കടുത്ത ശൈത്യത്തിലാണ് ഇപ്പോള്‍ ഡല്‍ഹി. തുടര്‍ച്ചയായ 15 ദിവസങ്ങളില്‍ ഡല്‍ഹിയിലെ അന്തരീക്ഷ ഊഷ്മാവ് താഴ്ന്നുകൊണ്ടിരിക്കുന്നു. 2.4 ഡിഗ്രി സെല്‍ഷ്യസ് വരെ ഡല്‍ഹിയിലെ അന്തരീക്ഷ താപനില കുറഞ്ഞു. 19.84 ഡിഗ്രി സെല്‍ഷ്യസാണ് ഇത്തവണ രേഖപ്പെടുത്തിയ ശരാശരി കൂടിയ താപനില. 1919ലെ ഡിസംബറിലാണ് ഇതിനുമുന്പ് ഇതുപോലെ തണുപ്പുകൂടിയത്.

അസഹ്യമായ ശൈത്യം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. റോഡ് ഗതാഗതവും മൂടല്‍ മഞ്ഞു മൂലം പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലേയ്ക്ക് താഴ്ന്നത് ഡല്‍ഹിയെ ശ്വാസംമുട്ടിക്കുന്നുമുണ്ട്. തണുപ്പിനൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിച്ചതും കാറ്റിന്റെ വേഗതക്കുറവുമാണ് ഇതിന് കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്