ദേശീയം

ലഖ്നൗവിലെ കുറ്റകൃത്യങ്ങള്‍ക്ക് കാരണം പൊലീസ്; രൂക്ഷമായി വിമർശിച്ച് ബിജെപി എംപി

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഉത്തര്‍പ്രദേശ് പൊലീസിനെ വിമർശിച്ച് ബിജെപി എംപി കൗശൽ കിഷോർ. തലസ്ഥാനമായ ലഖ്നൗവില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം പൊലീസിന്‍റെ മോശം സമീപനമാണെന്ന് കൗശല്‍ കിഷോര്‍ തുറന്നടിച്ചു. 

പൊലീസിന്‍റെ മോശം സമീപനം കാരണം ലഖ്നൗവില്‍ നിയന്ത്രിക്കാനാകാത്ത കുറ്റകൃത്യങ്ങളുണ്ടാകുന്നു. കൊലപാതകവും കവര്‍ച്ചയും തുടര്‍ക്കഥയാകുന്നതായി എംപി പറഞ്ഞു. പിടിച്ചുപറിയാണ് പൊലീസിന്‍റെ പണിയെങ്കില്‍ അവരോടുള്ള ഭയവും ബഹുമാനവും ഇല്ലാതാകും. ജനപ്രതിനിധികളെ അവര്‍ കേള്‍ക്കുന്നേയില്ല. സംസ്ഥാന സര്‍ക്കാറിന്‍റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന രീതിയിലാണ് പൊലീസിന്‍റെ പ്രവര്‍ത്തനമെന്നും അദ്ദേഹം വിമര്‍ശിച്ചു. 

ഉത്തര്‍പ്രദേശ് പൊലീസിനെതിരെ നേരത്തെയും കൗശല്‍ കിഷോര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സീതാപുര്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ തോന്നിയ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സാധാരണക്കാരന് ഉപദ്രവമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍