ദേശീയം

അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍, ലോകത്തെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയെന്ന് പീയുഷ് ഗോയല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  60 വയസ് കഴിഞ്ഞ അസംഘടിത മേഖല തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിമാസം 3000 രൂപ ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതിയാണ് ധനമന്ത്രി പീയുഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. 

പ്രധാനമന്ത്രി ശ്രം യോഗി മന്ദാന്‍ എന്ന പദ്ധതിയുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും.  60 വയസ് കഴിഞ്ഞ അസംഘടിത മേഖല തൊഴിലാളികള്‍ക്ക്  പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. ഇത് ലോകത്തെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയാണെന്ന് പീയുഷ് ഗോയല്‍ വ്യക്തമാക്കി. 

ജീവനക്കാരുടെ ഗ്രാറ്റിയൂവിറ്റി പരിധി വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. 10 ലക്ഷത്തില്‍ നിന്നും 35 ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. ഗ്രാറ്റിയൂവിറ്റിയുടെ ആദായനിനികുതി പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചു. 

ജീവനക്കാരുടെ ഇഎസ്‌ഐ പരിധി 12000 രൂപയില്‍ നിന്ന് 21000 രൂപയാക്കി ഉയര്‍ത്താന്‍ ബജറ്റില്‍ നിര്‍ദേശമുണ്ട്.അംഗന്‍വാടി, ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്