ദേശീയം

എനിക്ക് ഇനിയും നിശബ്ദനായിരിക്കാന്‍ കഴിയില്ല; കണ്ണുരുട്ടി ദേവഗൗഡ 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ ഡി എസ് സഖ്യത്തില്‍ പുകയുന്ന അസ്വസ്ഥതകള്‍ക്കെതിരെ  ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. തനിക്ക് ഇനിയും നിശബ്ദനായിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ദേവഗൗഡ എം എല്‍ എ മാരെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധചെലുത്തണമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ കോണ്‍ഗ്രസ് എം എല്‍ എമാര്‍ പ്രസ്താവന നടത്തിയ സാഹചര്യത്തിലാണ് ദേവഗൗഡയുടെ പ്രതികരണം. സഖ്യത്തില്‍ സീറ്റ് വിഭജനചര്‍ച്ചകള്‍ സജീവമായിരിക്കുമ്പോഴാണ് വീണ്ടും അസ്വസ്ഥതകള്‍ പുകയുന്നത്

കഴിഞ്ഞദിവസം കോണ്‍ഗ്രസ് എംഎല്‍എമാര്‍ അതിരുകടക്കുകയാണെന്നും ഇതു തുടര്‍ന്നാല്‍ രാജിവയ്ക്കുമെന്നും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണം എന്ന് ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടതു ചൂണ്ടിക്കാട്ടിയപ്പോള്‍ വാര്‍ത്താ ഏജന്‍സിയോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ബംഗളൂരു സിറ്റിയിലെ വികസന പ്രവര്‍ത്തനങ്ങളെല്ലാം ഈ സര്‍ക്കാരിനു കീഴില്‍ മന്ദീഭവിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ എസ്ടി സോമശേഖര്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായ കാലത്തേതു പോലെ വികസനം നടക്കുന്നില്ല. സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പദത്തില്‍ വീണ്ടും അവസരം നല്‍കണമെന്നും സോമശേഖര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. 

കഴിഞ്ഞ മെയിലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അന്നു മുതല്‍ പലപ്പോഴായി പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് സര്‍ക്കാര്‍. കഴിഞ്ഞയാഴ്ച ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കു ചേക്കേറുന്നുവെന്ന സൂചനകള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി