ദേശീയം

കര്‍ഷകരുടെ അക്കൗണ്ടില്‍ ഓരോ വര്‍ഷവും 6000 രൂപ; പദ്ധതി ഈ വര്‍ഷം മുതല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെറുകിട കര്‍ഷകരുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി നടപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പദ്ധതി പ്രകാരം ചെറുകിട കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും ആറായിരം രൂപ നേരിട്ട് അക്കൗണ്ടില്‍ നല്‍കുമെന്ന് ധനമന്ത്രി പിയൂഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകരാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്കു കീഴില്‍ വരിക. പ്രതിവര്‍ഷം ആറായിരം രൂപ വീതം ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ടു നല്‍കും. മൂന്നു ഗഡുക്കളായി പണം നല്‍കുകയെന്ന് ധനമന്ത്രി വിശദീകരിച്ചു.

പന്ത്രണ്ടു കോടി ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കു. 75,000 കോടി രൂപയാണ് ഇതില്‍ ചെലവു പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം