ദേശീയം

ടാക്‌സ് സ്ലാബുകളില്‍ മാറ്റമില്ല, അഞ്ചു ലക്ഷം രൂപ വരെയുള്ള ഇളവ് റിബേറ്റ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതി നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയ ബജറ്റില്‍ ധനമന്ത്രി പിയൂഷ് ഗോയല്‍ ടാക്‌സ് സ്ലാബുകളില്‍ മാറ്റം വരുത്തിയില്ല. അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് പൂര്‍ണ നികുതി റിബേറ്റ് ലഭിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. അതുകൊണ്ട് ഉയര്‍ന്ന വരുമാനക്കാര്‍ക്ക് ഈ ഇളവിന്റെ ഗുണം പൂര്‍ണമായി ലഭിക്കില്ല.

ആദായ നികുതി ഇളവു ലഭിക്കുന്നതിനുള്ള വരുമാന പരിധി നിലവില്‍ രണ്ടര ലക്ഷമാണ്. രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ളവര്‍ക്ക് അഞ്ചു ശതമാനമാണ് നികുതി. അഞ്ചു മുതല്‍ പത്തു ലക്ഷം വരെ ഇരുപതു ശതമാനവും പത്തു ലക്ഷത്തിനു മുകളില്‍ 30 ശതമാനവുമാണ് നികുതി നല്‍കേണ്ടത്. ഈ സ്ലാബുകളില്‍ ഇത്തവണത്തെ ബജറ്റിലും മാറ്റമൊന്നും വരുത്തിയിട്ടില്ല.

ബജറ്റ് പ്രഖ്യാപനം അനുസരിച്ച് ഇളവു പരിധിക്കുള്ള അടിസ്ഥാന തുകയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലാത്തതിനാല്‍ ആറു ലക്ഷം വരുമാനമുള്ള ഒരാള്‍ രണ്ടര ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയ്ക്കു നികുതി നല്‍കേണ്ടി വരുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടര ലക്ഷത്തിനു മുകളില്‍ അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിന് അഞ്ചു ശതമാനവും അതിനു മുകളിലുള്ള വരുമാനത്തിന് ഇരുപതു ശതമാനവും നികുതി നല്‍കേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്. 

അഞ്ചു ലക്ഷം രൂപ വരെയുള്ളവര്‍ക്കു പൂര്‍ണ റിബേറ്റ് കിട്ടുമെന്ന് പ്രഖ്യാപിച്ച ബജറ്റില്‍ ആറര ലക്ഷം രൂപ വരുമാനമുള്ളവര്‍ക്കു നിക്ഷേപങ്ങളിലൂടെ നികുതിയില്‍നിന്ന് ഒഴിവാകാനാവുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ