ദേശീയം

മമതയ്ക്ക് മറുപടി നല്‍കാന്‍ സിപിഎം; തൃണമൂലിന്റെ മഹാറാലി വേദിയില്‍ പ്രചാരണത്തിന് തുടക്കമിടാന്‍ ഇടത് മുന്നണി, 'പീപ്പിള്‍സ് ബ്രിഗേഡ്' ഇന്ന്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യുണൈറ്റഡ് ഇന്ത്യ റാലി നടന്ന കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരോഡ് ഗ്രൗണ്ടില്‍ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രാരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന റാലി ഇന്ന് നടക്കും. പീപ്പിള്‍സ് ബ്രിഗേഡ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറും പരിപാടിയില്‍ പങ്കെടുക്കും. 

മമതയുടെ പരിപാടി നടന്ന വേദിയില്‍ തന്നെ ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്ന് സിപിഎം നേരത്തെ അറിയിച്ചിരുന്നു. 
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അണികള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അനാരോഗ്യം കണക്കിലെടുത്ത് അദ്ദേഹം പരിപാടിയില്‍ എത്തിയേക്കില്ല എന്നാണ് വിവരം. 

മമതയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസമ്മേളനത്തില്‍ നിന്ന് ഇടത് പാര്‍ട്ടികള്‍ വിട്ടുനിന്നപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രമുഖ പാര്‍ട്ടികളെല്ലാം പങ്കെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം