ദേശീയം

ദാല്‍ തടാക സഫാരിയില്‍ മോദി കൈവീശി കാണിക്കുന്നത് ആരെ; പരിഹാസവുമായി മുന്‍ മുഖ്യമന്ത്രി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കശ്മീരിലെ മഞ്ഞുമലകള്‍ ആസ്വദിച്ച് ദാല്‍ തടാക സഫാരി നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ദാല്‍ തടാക സഫാരി നടത്തുന്ന മോദിയുടെ വീഡിയോ എഎന്‍ഐയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി നിരവധി പേര്‍ രംഗത്തെത്തി.

തടാകത്തില്‍ മോദി ആരെയാണ് കൈശവീശി കാണിക്കുന്നത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ പ്രധാനമായും മുന്നോട്ട് വച്ചത്. ആളില്ലാ തടകത്തില്‍ പോലും ക്യാമറയ്ക്ക് കൈവിശി കാട്ടുകയാണ് പ്രധാനമന്ത്രി മോദി ചെയ്യുന്നതെന്ന പരിഹാസവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളളയാണ് പരിഹാസം തുടങ്ങിവച്ചത്. പിന്നാലെ നിരവധി പേര്‍ ചോദ്യം ആവര്‍ത്തിക്കുകയാണ്. നേരത്തെയും മോദിയുടെ ഇത്തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് പാത്രമായിരുന്നു. 


ജമ്മുവിലും ശ്രീനഗറിലും ലേയിലും വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ ഇന്നലെ എത്തിയതായിരുന്നു പ്രധാനമന്ത്രി. കശ്മീരി ഭാഷയിലാണ് മോദി  ജനങ്ങളെ  അഭിസംബോധന ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു