ദേശീയം

മമതയുടെ ഹെലികോപ്റ്റര്‍ നിരോധനം തുടരുന്നു; യോഗിക്ക് പിന്നാലെ ശിവരാജ് സിങ് ചൗഹാനും അനുമതിയില്ല; ബിജെപി റാലി റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഹെലികോപ്റ്ററിന് ബംഗാളില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച് മമതാ സര്‍ക്കാര്‍. ബിജെപി റാലിക്കായി മൂര്‍ഷിദാബാദില്‍ എത്താനിരുന്ന ഹെലികോപ്റ്ററിനാണ് അനുമതി നിഷേധിച്ചത്. ഇതേ തുടര്‍ന്ന മുര്‍ഷിദാബാദില്‍ സംഘടിപ്പിച്ച റാലി ബിജെപി റദ്ദാക്കി. 

ബിജെപി ദേശീയ വൈസ്പ്രസിഡന്റ് ശിവരാജ് സിങ് ചൗഹാന്‍ സിങ് പങ്കെടുക്കുന്ന രണ്ട് റാലികളാണ് ബംഗാളില്‍ സംഘടിപ്പിച്ചത്. മൂര്‍ഷിദാബാദിന് പുറമെ ഖൊരക് പൂരിലാണ് രണ്ടാമത്തെ റാലി. ഖൊരക്പൂരിലെ റാലിയില്‍ ശിവരാജ് സിങ് ചൗഹാന്‍ സംബന്ധിക്കും. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗം സഞ്ചരിച്ചാണ് ഖൊരക്പൂരിലെ റാലിയില്‍ സംബന്ധിക്കുകയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സയന്തന്‍ ബസു പറഞ്ഞു. 

മമത സര്‍ക്കാര്‍ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചാലും ബിജെപിയുടെ റാലി തടസ്സപ്പെടുത്താന്‍ കഴിയില്ലെന്ന് ബിജെപി ബംഗാള്‍ ഘടകം വ്യക്തമാക്കി. നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും ഹെലികോപ്റ്ററിന് തൃണമൂല്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ബിജെപിയുടെ റാലിയില്‍ പങ്കെടുക്കാനെത്തുന്ന നേതാക്കളുടെ ഹെലികോപ്റ്ററിന് അനുമതി നിഷേധിക്കുന്നത് പുതുമയുള്ള കാര്യമല്ല. സര്‍ക്കാരിനെതിരെ ഞങ്ങളുടെതായ രീതിയില്‍ പോരാട്ടം തുടരുമെന്നും സയന്തന്‍ ബസു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി