ദേശീയം

30,000 കോടി മോഷ്ടിച്ച് മോദി അനില്‍ അംബാനിക്ക് നല്‍കി; രാഹുല്‍ മോദി വാക്‌പോര്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ സൈന്യത്തിന്റെ 33,000 കോടി മോഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം നിലക്ക് സുഹൃത്തായ അനില്‍ അംബാനിക്ക് നല്‍കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇക്കാര്യം രാജ്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം മടങ്ങവെയാണ് ലോക്‌സഭയില്‍ റഫാല്‍ ഇടപാട് സംബന്ധിച്ച മോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. 

കോണ്‍ഗ്രസ് നാന്നൂറ് സീറ്റില്‍ നിന്ന് നാല്‍പ്പത് സീറ്റിലേക്ക് ഒതുങ്ങിയത് അഹങ്കാരം കൊണ്ടാണെ് മോദി അഭിപ്രായപ്പെട്ടിരുന്നു.ഇന്ത്യന്‍ വ്യോമസേനയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്നാണ് മോദി ലോക്‌സഭയില്‍ നന്ദിപ്രമേയത്തിനുള്ള മറുപടിയില്‍ ആരോപിച്ചത്. അതു കൊണ്ടാണ് റഫാല്‍ ഇടപാട് വേണ്ടെന്ന്‌വെക്കാന്‍ ആവശ്യപ്പെടുന്നത്. തന്നെ വിമര്‍ശിക്കാം എന്നാല്‍ രാജ്യത്തെ വിമര്‍ശിക്കരുത്. തന്റെ സര്‍ക്കാര്‍ അഴിമതി മുക്തമാണ്. അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും മോദി അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി