ദേശീയം

അടുത്ത വര്‍ഷം മുതല്‍ പ്ലസ്ടൂ പൂര്‍ത്തിയാക്കിയവര്‍ക്ക് ബിഎഡ് പഠിക്കാം; നാല് വര്‍ഷത്തെ ബിഎഡ് കോഴ്‌സ് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ നാല് വര്‍ഷത്തെ ബിഎഡ് കോഴ്‌സ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അധ്യാപനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഈ പുതിയ മാറ്റം. മാനവ വിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 

' എല്ലാവരുടെയും അവസാന ഓപ്ഷണ്‍ ആയി അധ്യാപനം മാറി. അതുകൊണ്ടുതന്നെ അധ്യാപനത്തിന്റെ ഗുണനിലവാരം താഴേക്ക് പോയി. അടുത്ത വര്‍ഷം മുതല്‍ നാല് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിഎഡ് കോഴ്‌സ് അവതരിപ്പിക്കാന്‍ പോകുകയാണ്', അദ്ദേഹം പറഞ്ഞു. 

ബിഎ, ബികോം, ബിഎസ്‌സി എന്നീ സ്ട്രീമുകളിലായിരിക്കും കോഴ്‌സുകള്‍ നടത്തുക. നിലവില്‍ ബിരുദം പൂര്‍ത്തിയാക്കിവര്‍ക്കാണ് ബിഎഡ് കോഴ്‌സ് ചെയ്യാനാകുക. എന്നാല്‍ നാല് വര്‍ഷത്തെ കോഴ്‌സ് ആക്കുമ്പോള്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് കോഴ്‌സിന് പ്രവേശിക്കാനാകും. കോഴ്‌സിനായുള്ള പാഠ്യപദ്ധതി എന്‍സിടിഇ (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍) തയ്യാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ