ദേശീയം

ത്രിപുരയില്‍ ചെങ്കാടി പിഴുതു; ബംഗാളില്‍ ബിജെപി ചരിത്രമെഴുതുമെന്ന് നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെത് കമ്യൂണിസ്റ്റ് ദുര്‍ഭരണത്തിന്റെ രണ്ടാം ഭാഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ജയ്പാല്‍ഗുഡിയില്‍ ബിജെപി മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ത്രിപുരയില്‍ ചെങ്കൊടി പിഴുതെറിഞ്ഞതുപോലെ ബംഗാളിലും ബിജെപി ചരിത്രമെഴുതുമെന്ന് മോദി പറഞ്ഞു.

ചരിത്രത്തിലാദ്യമായി കള്ളന്മാരായ പൊലീസുകാര്‍ക്കുവേണ്ടി ധര്‍ണയിരുന്ന മുഖ്യമന്ത്രിയാണ് മമത.ജനങ്ങളെ സിന്‍ഡിക്കേറ്റുകള്‍ക്ക് വിട്ടുകൊടുത്ത് മമത പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കുകയാണ്. ബംഗാളില്‍ ക്രമസമാധാനം തകര്‍ന്നു. യുവാക്കള്‍ തൊഴിലുതേടി നാടുവിടുകയാണ്. മമത സര്‍ക്കാര്‍ നുഴഞ്ഞുകയറ്റക്കാരെ സ്വാഗതം ചെയ്യുകയാണ്. മമതയ്ക്ക് ഭയം ബംഗാളിലെ ജനങ്ങളെയാണെന്നും മോദി പറഞ്ഞു. 

മോദിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി മമതയും രംഗത്തെത്തി. തിരഞ്ഞെടുപ്പ് കാലത്ത് മിസ്റ്റര്‍ ചായ്‌വാലയും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മിസ്റ്റര്‍ റഫാലുമാണെന്ന് തിരിച്ചടിച്ച് മമത ബാനര്‍ജി രംഗത്തെത്തി. മോദിക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാം. കലാപങ്ങള്‍ കടന്നാണ് മോദി പ്രധാനമന്ത്രിയായത്. അഴിമതയുടെ ആശാനാണ് മോദി. പ്രധാനമന്ത്രിയെക്കുറിച്ച് പറയാന്‍ തന്നെ നാണക്കേടാണെന്നും മമത തിരിച്ചടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''