ദേശീയം

പ്രധാനമന്ത്രിക്കുനേരെ കരിങ്കൊടി ; ​ഗോ ബാക്ക് വിളികളുമായി പ്രതിഷേധക്കാർ 

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ ആസാമിൽ കരിങ്കൊടി പ്രതിഷേധം. പൗരത്വ രജിസ്ട്രേഷൻ ബില്ലിനെ അനുകൂലിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍  നിലപാടിനെത്തുടർന്നാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം ഉയർന്നത്.

ഗോ ബാക്ക് എന്ന മുദ്രാവാക്യത്തോടെയാണ് കരിങ്കൊടി ഉയര്‍ത്തിയത്. ലോകപ്രിയ ഗോപിനാഥ് ബോർദോളോയി വിമാനത്താവളത്തിൻ നിന്ന് ഗുവാഹത്തിയിലെ രാജ്ഭവനിലേക്ക് പോകുന്ന വഴിയിലാണ് പ്രതിഷേധമുണ്ടായത്. 

തങ്ങളുടെ പ്രവർത്തകരാണ് മോദിയ കരിങ്കൊടി കാണിച്ചതെന്നും വരുന്ന ദിവസവും ഇത് തുടരുമെന്നും സ്റ്റുഡൻ്റ്സ് യൂണിയൻ നേതാവ് ഭട്ടാചാര്യ പറഞ്ഞു. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ മോദി സംരക്ഷിക്കുകയാണെന്നും ഇത് മുന്നോട്ടുപോകുകയാണെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓള്‍ ആസാം സ്റ്റുഡൻ്റ്സ് യൂണിയനും ക്രിഷക് മുക്രി സംഗ്രമം സമിതിയും പ്രധാനമന്ത്രിക്കു നേരെ കരിങ്കൊടി ഉയര്‍ത്തുമെന്ന് അറിയിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്