ദേശീയം

ബംഗാളില്‍ സിപിഎമ്മിന് സ്ഥാനാര്‍ത്ഥിയില്ലാത്തിടത്ത് വോട്ട് കോണ്‍ഗ്രസിന്: യച്ചൂരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ വിശാല സഖ്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. വിശാല സഖ്യം തെരഞ്ഞെടുപ്പിന് ശേഷം മാത്രമാണെന്ന് യെച്ചൂരി വ്യക്തമാക്കി. സംസ്ഥാനതലത്തില്‍ മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനിക്കുമെന്നും  മാര്‍ച്ച് 3,4 തീയതികളില്‍ കേന്ദ്ര കമ്മിറ്റിയോഗം ചേരുമെന്നും യെച്ചൂരി വിശദമാക്കി. 

ബംഗാളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാത്ത മണ്ഡലത്തില്‍ ബിജെപി- തൃണമൂല്‍ വിരുദ്ധ പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കും. തെരഞ്ഞടുപ്പ് ധാരണകള്‍ സംബന്ധിച്ച രൂപരേഖയുണ്ടാക്കാന്‍ ബംഗാള്‍ ഘടകത്തിന് അനുമതി നല്‍കിയെന്നും യച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

റഫാല്‍ ഇടപാടില്‍ ജെപിസി അന്വേഷണം വേണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാന്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'