ദേശീയം

രാമന്‍ മുസ്ലിങ്ങളുടേയും പൂര്‍വികന്‍; ക്ഷേത്രം മക്കയിലോ മദീനയിലോ വത്തിക്കാനിലോ നിര്‍മിക്കാനാകുമോ...? ബാബ രാംദേവ്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലിങ്ങളുടേയും പൂര്‍വികനാണെന്ന് ബാബ രാംദേവ്. രാമ ക്ഷേത്ര നിര്‍മാണത്തിന് വോട്ട് ബാങ്ക് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ആയോധ്യയിലാണ് രാമ ക്ഷേത്രം നിര്‍മ്മിക്കേണ്ടത്. അല്ലാതെ മറ്റെവിടെയാണ് നിര്‍മ്മിക്കേണ്ടത്. മക്കയിലോ മദീനയിലോ വത്തിക്കാനിലോ നിര്‍മിക്കാന്‍ സാധിക്കില്ലല്ലോ.

രാമന്റെ ജനന സ്ഥലമാണ് അയോധ്യ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. രാജ്യത്തിന്റെ അഭിമാനമാണ് രാമ ക്ഷേത്രമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഭരണഘടനയേയും നിമസഭയേയും ബഹുമാനിക്കുന്നു. മാര്‍ച്ച് നടത്തിയും മറ്റ് കൂട്ടായ്മകള്‍ സൃഷ്ടിച്ചും അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ ഹിന്ദുക്കള്‍ക്ക് സാധിക്കും. പക്ഷേ അത്തരത്തിലുള്ള നീക്കങ്ങള്‍ രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കുമെന്ന് രാംദേവ് നേരത്തെ അഭിപായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്