ദേശീയം

സര്‍ക്കാരുകള്‍ വരികയും പോകുകയും ചെയ്യും, പക്ഷേ നിങ്ങളുടെമേല്‍ ഞങ്ങളുടെ കണ്ണുകള്‍ ഉണ്ടാകും; ഉദ്യോഗസ്ഥരോട് കപില്‍ സിബല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സര്‍ക്കാരുകള്‍ വരികയും പോകുകയും ചെയ്യും, എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ തങ്ങളുടെ കണ്ണുകള്‍ എപ്പോഴും ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.  മോദി സര്‍ക്കാരിനോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അമിതമായ വിധേയത്വം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് കപില്‍ സിബലിന്റെ മുന്നറിയിപ്പ്.

തെരഞ്ഞെടുപ്പുകള്‍ വരികയും പോകുകയും ചെയ്യും. ചിലപ്പോള്‍ തങ്ങള്‍ അധികാരത്തില്‍ വരും. അല്ലെങ്കില്‍ പ്രതിപക്ഷം ഭരണത്തിലേറും. ഇതെല്ലാം സാധാരണമാണെന്ന് പറഞ്ഞുവെയ്ക്കാന്‍ ശ്രമിച്ച കപില്‍ സിബല്‍ പിന്നീട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. പ്രധാനമന്ത്രിയോട് കൂറ് പുലര്‍ത്താന്‍ അമിതാവേശം കാണിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ തങ്ങളുടെ കണ്ണുകള്‍ എപ്പോഴും ഉണ്ടാകുമെന്ന് കപില്‍ സിബല്‍ പറഞ്ഞു. എല്ലാത്തിനും വലുത് ഭരണഘടന ആണ് എന്ന കാര്യം ഇവര്‍ എപ്പോഴും ഓര്‍ക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു.

ഗവര്‍ണര്‍ ഓഫീസ്, സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ ഓഫീസുകള്‍ അടക്കമുളള സ്ഥാപനങ്ങള്‍ മോദി സര്‍ക്കാരിന്റെ കീഴില്‍ ആക്രമണം നേരിടുകയാണ്. മോദിയുടെ വാഗ്ദാനമായ അച്ഛാദിന്‍ പോലെ രാജ്യം മാറിക്കൊണ്ടിരിക്കുകയാണ്. മുതിര്‍ന്ന സംവിധായകന്‍ അമോല്‍ പലേക്കറിന് പ്രസംഗം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്  പോലുളളതാണ് പുതിയ ഇന്ത്യയെന്നും കപില്‍ സിബല്‍ ഓര്‍മ്മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ