ദേശീയം

അമിത് ഷായുടെ ചാണക്യതന്ത്രം; മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി - ശിവസേന സഖ്യമായി മത്സരിക്കും. നാല്‍പ്പത്തിയെട്ട് സീറ്റകളുള്ള സംസ്ഥാനത്ത് 25 സീറ്റുകളില്‍ ബിജെപിയും 23 സീറ്റുകളില്‍ ശിവസേനയും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയും കഴിഞ്ഞ ദിവസം ഫോണിലൂടെ സഖ്യചര്‍ച്ചകള്‍ നടത്തിയിരുന്നു. ലോക്‌സഭയില്‍ 50-50 ഫോര്‍മുലയില്‍ മത്സരിക്കാമെന്ന് സേനാ നേതൃത്വത്തെ അറിയിച്ചിരുന്നു. നിയമസഭയിയിലും സമാനമായ ഫോര്‍മുല ആകാമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന അസംബ്ലി തെരഞ്ഞടുപ്പില്‍ ബിജെപി 145 സീറ്റുകളിലും ശിവസേന 143 സീറ്റുകളിലും മത്സരിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടണമെങ്കില്‍ 1995 ലെ ഫോര്‍മുലയിലായിരിക്കണമെന്നായിരുന്നു ശിവസേനയുടെ ഉപാധി. ആകെയുള്ള 288 സീറ്റുകളില്‍ ശിവസേന 171 സീറ്റുകളിലും ബിജെപി 117 സീറ്റുകളിലും മത്സരിച്ചതാണ് 1995ലെ ഫോര്‍മുല. അന്ന് ശിവസേന 73 സീറ്റുകളിലും ബിജെപി 65 സീറ്റുകളിലും ജയിക്കുകയും സേനയുടെ മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുയും ചെയ്തിരുന്നു. അതേ സമയം 2014ല്‍ ഇരുപാര്‍ട്ടികളും ഒറ്റയ്‌ക്കൊറ്റക്ക് മത്സരിച്ചപ്പോള്‍ ബിജെപിക്ക് 122 സീറ്റുകള്‍ ലഭിച്ചു. ശിവസേനക്ക് 63 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്