ദേശീയം

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ : അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നടന്ന ഏറ്റുമുട്ടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഏറ്റുമുട്ടലുകളെപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് എച്ച് എസ് ബേദി സമിതി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഇരുപത് ഏറ്റുമുട്ടലുകളില്‍ മൂന്ന് എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. 

ഏറ്റുമുട്ടലുകളില്‍ ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായിരുന്ന ബി ജി വര്‍ഗീസ്, കവി ജാവേദ് അക്തര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. കോടതി നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇവര്‍ക്ക് കൈമാറിയിരുന്നു.

ഈ ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെട്ട 10 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനാണ് സമിതിയുടെ ശുപാര്‍ശ. ഏറ്റുമുട്ടലുകള്‍ വംശഹത്യയുടെ ഭാഗമല്ലെന്നും സംസ്ഥാന ഭരണത്തില്‍ ഉള്ളവരോ രാഷ്ട്രീയക്കാരോ ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം