ദേശീയം

കശ്മീരില്‍ നടന്നത് മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭീകരാക്രമണം: മുപ്പത് സൈനികര്‍ക്ക് വീരമൃത്യു; നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ വ്യാഴാഴ്ച നടന്നത് മൂന്നു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം. പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയിലാണ് സിആര്‍പിഎഫ്  സംഘത്തിന് നേരെ ആക്രമണം നടന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഇതുവരെ മുപ്പത് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2500 സൈനികരാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്.

350 കിലോഗ്രാം സ്‌ഫോടക വസ്ഥുക്കള്‍ നിറച്ച സ്‌കോര്‍പ്പിയോ ഭീകരര്‍ സൈനിക വ്യൂഹത്തിന് നേരെ ഇടുച്ചു കയറ്റുകയായിരുന്നു. പിന്നാലെ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദ് ധര്‍ ആണ് ചാവേര്‍ ആക്രമണം നടത്തിയത്. ഭീകര സംഘടനയാായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ചാവേറിന്റെ ചിത്രം ജെയ്‌ഷെ മുഹമ്മദ് പുറത്തുവിട്ടുണ്ട്. 

ജെയ്‌ഷെ മുഹമ്മദ് പുറത്തുവിട്ട ചാവേറിന്റെ ചിത്രം
 

സ്ഥിതിഗതികള്‍ വിലയിരുത്താനന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വെള്ളിയാഴ്ച കശ്മീരിലെത്തും. ബിഹാറിലെ പട്‌നയില്‍ വെള്ളിയാഴ്ച നടത്താനിരുന്ന റാലി അദ്ദേഹം മാറ്റിവച്ചു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ രംഗത്തെത്തി. താഴ്‌വരയില്‍ നിന്ന് ഭീതിതമായ വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും ആക്രമണത്തെ അപലപിക്കുന്നുവെന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ പറഞ്ഞു.

കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍