ദേശീയം

ഭയപ്പെടുത്തിയാല്‍ മിണ്ടാതിരിക്കില്ല; വീണ്ടും അധികാരത്തിലെത്താന്‍ മോദി നുണകള്‍ പ്രചരിപ്പിക്കുന്നു: കനയ്യ കുമാര്‍

സമകാലിക മലയാളം ഡെസ്ക്


രാജ്‌കോട്ട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ കടന്നാക്രമണം നടത്തി സിപിഐ നേതാവ് കനയ്യ കുമാര്‍. വീണ്ടും അധികാരത്തിലെത്താനായി മോദി നുണകള്‍ പ്രചരിപ്പിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ രാജ്‌കോട്ടില്‍ പൊതു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മോദി സര്‍ക്കാരിന്റെ ഭരണ പരാചയത്തെ ചോദ്യം ചെയ്തതിന് തനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയെന്നും ഭയപ്പെടുത്തിയത് കൊണ്ട് താന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

വീണ്ടും പ്രധാനമന്ത്രി പദത്തില്‍ എത്താനായി മോദി ഒന്നിന് പുറകേ ഒന്നായി നുണകള്‍ പ്രചരിപ്പിക്കുകയാണ്. മോദിയുടെ പ്രവര്‍ത്തികള്‍ ഗുജറാത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചു. തന്റെ ഭരണ കാലയളവില്‍ മോദി എന്തു ചെയ്തുവെന്ന് വ്യക്തമാക്കണം. ഉത്തരങ്ങള്‍ തേടുന്നതില്‍ നിന്ന് താങ്കള്‍ക്ക് എന്ന തടയാന്‍ സാധിക്കില്ല-അദ്ദേഹം പറഞ്ഞു. 

തൊഴില്‍ സൃഷ്ടിക്കാനും വിദ്യാലയങ്ങളും ആശുപത്രികളും നിര്‍മ്മിക്കാനുമാണ് ഒരു സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ മോദി ഇതൊന്നും ചെയ്തില്ല. സര്‍ക്കാരിനെ ചോദ്യം ചെയ്യുക എന്നത് എന്റെ അവകാശമാണ്. എന്നാല്‍ ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവരെന്നെ ഭീഷണിപ്പെടുത്തി. പക്ഷേ ഞാന്‍ ഇതുകൊണ്ടും ഞാന്‍ ഭയപ്പെടില്ല- ജെഎന്‍യു രാജ്യവിരുദ്ധ മുദ്രാവാക്യ കേസില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ കുറിച്ച് സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ദലിത് പ്രക്ഷോഭ നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി, പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ എന്നിവരും പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്