ദേശീയം

ശര്‍മിഷ്ട മുഖര്‍ജി കോണ്‍ഗ്രസ് ഡല്‍ഹി യൂണിറ്റ് മാധ്യമവിഭാഗം മേധാവി സ്ഥാനം രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളായ ശര്‍മിഷ്ഠ മുഖര്‍ജി കോണ്‍ഗ്രസിന്റെ ഡല്‍ഹി യൂണിറ്റ് മാധ്യമ വിഭാഗം മേധാവി സ്ഥാനം രാജിവച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചാണു ശര്‍മിഷ്ഠയുടെ രാജി. മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുമെന്ന പ്രചാരണം ശര്‍മിഷ്ഠ തള്ളി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റിനു വേണ്ടി അപേക്ഷിക്കുമെന്ന് ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ ശര്‍മിഷ്ഠ പറഞ്ഞു.

'എന്റെ രാജി തികച്ചും സ്വാഭാവികമായ ഒന്നാണ്. ഇതില്‍ മറ്റു കാരണങ്ങളൊന്നുമില്ല. കോണ്‍ഗ്രസില്‍ നിന്നു രാജിവയ്ക്കുന്ന പ്രശ്‌നമില്ല. അങ്ങനെ വന്നാല്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കും. രണ്ട് പദവികള്‍ ഒരേസമയം വഹിക്കുന്നതു ശരിയല്ല.ലോക്‌സഭയിലേക്കു പാര്‍ട്ടി ടിക്കറ്റ് നല്‍കിയില്ലെങ്കിലും 100 % ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കും' ശര്‍മിഷ്ഠ വ്യക്തമാക്കി.

പ്രണബ് മുഖര്‍ജിക്കു ഭാരത്‌രത്‌ന ബഹുമതി ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചും പിന്തുണച്ചവരോട് നന്ദി അറിയിച്ചും ശര്‍മിഷ്ഠ സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പ്രതികരണം ചര്‍ച്ചാവിഷയമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി