ദേശീയം

സംഘപരിവാര്‍ അക്രമിക്കാന്‍ വന്നാല്‍ 'കാമദേവ ദിവസ്' ആഘോഷിക്കുകയാണ് എന്ന് പറഞ്ഞാല്‍ മതി; പ്രണയദിന ആശംസകളുമായി തരൂര്‍; 'ലവ് ഗുരു' എന്ന് ബിജെപി 

സമകാലിക മലയാളം ഡെസ്ക്


പ്രണയദിന ആശംസകള്‍ നേര്‍ന്ന കൂട്ടത്തില്‍ സംഘപരിവാറിന് എതിരെ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് തതൂര്‍ തന്റെ പ്രണയ ദിനാശംസകള്‍ നേര്‍ന്നത്. ഏതെങ്കിലും സംഘപരിവാര്‍ പ്രവര്‍ത്തകന്‍ നിങ്ങളെ ഭീഷണിപ്പെടുത്തിയാല്‍ നിങ്ങള്‍ ഇന്ത്യയുടെ പുരാതന ആചാരമായ കാമദേവ ദിവസം ആഘോഷിക്കുകയാണ് എന്ന് പറഞ്ഞാല്‍ മതി'- തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 

തരൂരിന്റെ പ്രണയദിന ആശംസകള്‍ക്ക് എതിരെ ബിജെപി രംഗത്തെത്തി. ശശി തരൂര്‍ ലവ് ഗുരുവാണ്. ആരെങ്കിലും പ്രണയദിനത്തിന് എതിരെ പ്രതിഷേധിച്ചാല്‍ അദ്ദേഹം അവര്‍ക്കെതിരെ പ്രതിഷേധിക്കും- കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പ്രതികരിച്ചു. 

മുന്‍ വര്‍ഷങ്ങളില്‍ പ്രണയദിന ആഘോഷങ്ങള്‍ക്ക് എതിരെ സംഘപരിവാര്‍ രംഗത്ത് വന്നത് വിവാദമായിരുന്നു. ആയുധങ്ങളുമായി തെരുവിലിറങ്ങിയ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും അക്രമം അഴിച്ചുവിടുകയും കമിതാക്കളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. പ്രണയദിനം ആഘോഷിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണ് എന്നാണ് സംഘപരിവാര്‍ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി