ദേശീയം

കുൽഭൂഷൺ ജാ​ദവിന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ; ഹരീഷ് സാൽവെ ഹാജരാകും

സമകാലിക മലയാളം ഡെസ്ക്

ഹേ​ഗ്: പാകിസ്ഥാൻ അനധികൃതമായി തടവിൽ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യൻ സൈനിക ഉദ്യോ​ഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ കേസിൽ ഇന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം തുടങ്ങും. ഇന്ത്യയ്ക്ക് വേണ്ടി ഹരീഷ് സാല്‍വെയാണ് ഹാജരാകുക. കുൽഭൂഷണ്‍ ജാദവിന്റെ  വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേസിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്. 

കുൽഭൂഷണ്‍ ജാദവിന് കോണ്‍സുലാർ ബന്ധം പാക്കിസ്ഥാൻ നിഷേധിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ വാദിക്കും. അതേസമയം കുൽഭൂഷൺ മുസ്ലിം പേരിലെടുത്ത പാസ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ടെന്നും, ബലൂചിസ്ഥാനിൽ ചാര പ്രവര്‍ത്തനത്തിന് എത്തിയെന്നതിന് തെളിവുണ്ടെന്നുമാണ് പാകിസ്ഥാൻ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം