ദേശീയം

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കില്ല; ഹരിത ട്രൈബ്യൂണലിന്റെ വിധി റദ്ദാക്കുന്നുവെന്ന് സുപ്രിംകോടതി

സമകാലിക മലയാളം ഡെസ്ക്


 ന്യൂഡല്‍ഹി: വേദാന്ത കമ്പനിയുടെ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രിംകോടതി. വേദാന്ത കമ്പനിക്ക് വേണമെങ്കില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രിം കോടതി വിധിച്ചു. പ്ലാന്റിന് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി റദ്ദാക്കുന്നതായും കോടതി വ്യക്തമാക്കി.

തൂത്തുക്കുടിയിലെ പ്ലാന്റ് വീണ്ടും തുറക്കില്ലെന്ന് നേരത്തേ തമിഴ്‌നാട് സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് വേദാന്ത കമ്പനി സുപ്രിംകോടതിയെ സമീപിച്ചത്. പ്രദേശത്തെ ജനങ്ങള്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെയാണെന്നും ജനങ്ങളുടെ വികാരത്തിനൊപ്പം നില്‍ക്കുമെന്നും ഫിഷറീസ് മന്ത്രി ഡി ജയകുമാര്‍ നേരത്തേ വ്യക്തമാക്കിയരുന്നു. 

പ്ലാന്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതിക്കെതിരെ തൂത്തുക്കുടിയില്‍ ശക്തമായ ജനവികാരം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ സമര നേതാക്കള്‍ ഉള്‍പ്പടെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍