ദേശീയം

'പത്തുലക്ഷം പോയേ.., ആത്മഹത്യയല്ലാതെ മാര്‍ഗമില്ല'; നിയമസഭയില്‍ പൊട്ടിക്കരഞ്ഞ് എംഎല്‍എ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. തന്റെ പത്ത് ലക്ഷം രൂപ കവര്‍ന്നതായും അത് തിരിച്ചുകിട്ടിയില്ലായെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും പറഞ്ഞ് വാവിട്ടുകരഞ്ഞ സമാജ് വാദി പാര്‍ട്ടി എംഎല്‍എയുടെ പ്രവൃത്തിയാണ് നിയമസഭയെ നാടകീയ രംഗങ്ങള്‍ക്ക് വേദിയാക്കിയത്.

അസംഗഡിലെ മെഹ്‌നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയായ കല്‍പ്‌നാഥ് പാസ്വാനാണ് നിയമസഭയില്‍ കൈകൂപ്പി സഹായം അഭ്യര്‍ത്ഥിച്ചത്.'എനിക്ക് നീതി ലഭിച്ചില്ലായെങ്കില്‍, ഞാന്‍ എവിടെ പോകും, ഞാന്‍ മരിക്കും.. ഞാന്‍ ഒരു പാവപ്പെട്ട മനുഷ്യനാണ്.' നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടിയില്ലായെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും പാസ്വാന്‍ പറഞ്ഞു. സീറോ ഔവറിലാണ് ഇക്കാര്യം എംഎല്‍എ ഉന്നയിച്ചത്.

അസംഗഡില്‍ ഒരു ഹോട്ടലില്‍ വച്ചാണ് തന്റെ പണം നഷ്ടമായത്. എന്നാല്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല എന്നും എംഎല്‍എ പരാതിപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടിയതായും നീതി ഉറപ്പാക്കുമെന്നും പാര്‍ലമെന്ററി കാര്യമന്ത്രി സുരേഷ് കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും