ദേശീയം

മോഷ്ടിക്കപ്പെട്ട പണം തിരിച്ച് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും: നാടകീയ രംഗങ്ങളുമായി യുപി എംഎല്‍എ നിയമസഭയില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: മോഷ്ടിക്കപ്പെട്ട പണം തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശ് എംഎല്‍എ നിയമസഭയില്‍. തനിക്ക് നഷ്ടപ്പെട്ട പത്ത് ലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ നിയമസഭയില്‍ വികാരദീനനായത്. മെഹ്നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി എംഎല്‍എ കല്‍പനാഥ് പസ്വാന്‍ ആണ് നിയമസഭയില്‍ ഇന്ന് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. 

അസംഗറിലെ ഒരു ഹോട്ടലില്‍ നിന്നാണ് പണം മോഷണം പോയതെന്നും എന്നാല്‍ ഇതുവരെ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പസ്വാന്‍ നിയമസഭയില്‍ പറഞ്ഞു. മോഷ്ടിക്കപ്പെട്ട പണം തിരികെ ലഭിക്കാന്‍ നടപടിയുണ്ടാക്കണമെന്നതായിരുന്നു പസ്വാന്റെ ആവശ്യം. 

തനിക്ക് ഇവിടെ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ മറ്റെവിടെയാണ് പോകേണ്ടത്. കൂപ്പുകൈകളോടെ ഞാന്‍ യാചിക്കുകയാണ്. താന്‍ ദരിദ്രനായ വ്യക്തിയാണ്. പണം  തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്നെല്ലാണ് പസ്വാന്‍ നിയമസഭയില്‍ പറഞ്ഞത്. എംഎല്‍എ സഹായം അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ നടപടിയുണ്ടാകുമെന്നും വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും പാര്‍ലമെന്റെറി കാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്ന സഭയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി