ദേശീയം

ഫട്‌നാവിസ് സര്‍ക്കാര്‍ വാക്കുപാലിച്ചില്ല; മുംബൈയിലേക്ക് വീണ്ടും ചെങ്കടലൊഴുകുന്നു; രണ്ടാം ലോങ് മാര്‍ച്ചിന് ഇന്ന് തുടക്കം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ചിന് ഇന്ന് തുടക്കമാകും. ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന ലോങ് മാര്‍ച്ച് ഫെബ്രുവരി 27ന് മുംബൈയില്‍ പ്രവേശിക്കും. 

മുംബൈയെ പിടിച്ചുകുലുക്കി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കര്‍ഷകര്‍ റാലി നടത്തിയിരുന്നു. അന്ന് വാഗ്ദാനം ചെയ്ത ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന് എതിരെ കര്‍ഷകരും ആദിവാസികളും രണ്ടാം ലോങ് മാര്‍ച്ചുമായി രംഗത്തെത്തിയിരിക്കുന്നത്.  ഒരുലക്ഷത്തോളം പേരാണ് കഴിഞ്ഞ മാര്‍ച്ചില്‍ പങ്കെടുത്തത്. 

കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് തറവില, കാര്‍ഷിക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുകയെന്ന് കിസാന്‍ സഭ അധ്യക്ഷന്‍ അശോക് ധാവ്‌ലെ പ്രസ്താവനയില്‍ വ്യക്തമാക്കി. 

കര്‍ഷകരുടെയും ആദിവാസികളുടെയും ഭൂമി വന്‍തോതില്‍ ഏറ്റെടുക്കേണ്ടിവരുന്ന മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി