ദേശീയം

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കും; മോദിയെ പോലെ വഞ്ചിക്കില്ലെന്ന് രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

തിരുപ്പതി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കുമെന്ന് രാഹുല്‍ ഗാന്ധി. എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും പ്രധാനമന്ത്രിയുടെ പ്രത്യേക ഉത്തരവാദിത്തമായി അത് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

മോദിയെ പോലെ പറഞ്ഞു പറ്റിക്കില്ല. നുണകളുടെ ഘോഷയാത്രയിലേറിയാണ്  നരേന്ദ്രമോദി അധികാരത്തിലെത്തിയത്. പ്രത്യേക പദവി നല്‍കുമെന്ന് പറഞ്ഞ് ആന്ധ്രയിലെ ജനങ്ങളെ വഞ്ചിച്ചു, കള്ളപ്പണം പിടിച്ചെടുത്ത് ഇന്ത്യയിലെത്തിച്ച് 15 ലക്ഷം രൂപ വീതം ഓരോരുത്തരുടെയും അക്കൗണ്ടുകളിലിടുമെന്ന് മോഹന വാഗ്ദാനം നല്‍കി,രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍,ക്ലീന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ എന്ന് തുടങ്ങി ആ ലിസ്റ്റ് നീളുക മാത്രമേ ചെയ്തുള്ളുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വിമര്‍ശനം ഉന്നയിച്ചു.

പ്രത്യേക പദവിപറഞ്ഞ ഓരോ വാക്കും കളവായിരുന്നു. അദ്ദേഹത്തെ കാവല്‍ക്കാരന്‍ ആക്കാനാണ് അന്ന് മോദി ആവശ്യപ്പെട്ടത്. എന്നാലിന്ന് കാവല്‍ക്കാരന്‍ 'കള്ളനായി' എന്നും രാഹുല്‍ പറഞ്ഞു. നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം കോണ്‍ഗ്രസ് നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉദാഹരണങ്ങള്‍ നിരത്തി രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി