ദേശീയം

അരുണാചല്‍ കത്തുന്നു; ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു; സൈന്യം രംഗത്ത്

സമകാലിക മലയാളം ഡെസ്ക്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം അക്രമാസക്തമായി. ഉപമുഖ്യമന്ത്രി ചൗന മെയ്‌ന്റെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു. പൊലീസ് കമ്മീഷണറുടെ വസതിക്ക് നേരെയും അക്രമം നടന്നു. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. 

വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ബന്ദിന് ശേഷവും അക്രമം തുടരുകയാണ്.അമ്പതോളം വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള 6 ഗോത്രവിഭാഗങ്ങള്‍ക്ക് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ശുപാര്‍ശക്ക് എതിരെയാണ്് പ്രതിഷേധം.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അരുണാചല്‍ മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് ആറ് കമ്പനി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ആറ് കമ്പനി സൈന്യത്തെ വിന്യസിച്ചു. 

കഴിഞ്ഞ ദിവസം അഞ്ചു തീയേറ്ററുകള്‍ കത്തിക്കുകയും ചലച്ചിത്ര മേളയ്ക്ക് നാഗാലാന്റില്‍ നിന്നെത്തിയ സംഗീത ഗ്രൂപ്പിനെ അക്രമിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇറ്റാനഗറല്‍ നടത്താനിരുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘാടകര്‍ റദ്ദാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും