ദേശീയം

കാണാതായ ഏഴ് പെണ്‍കുട്ടികളില്‍ ആറു പേരെയും കണ്ടെത്തി ; പീഡനക്കേസില്‍ നിന്നും ഉന്നതരെ രക്ഷിക്കാനുള്ള ഗൂഢാലോചനയെന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബീഹാറിലെ അഭയകേന്ദ്രത്തില്‍ നിന്ന് ശനിയാഴ്ച രാവിലെ കാണാതായ ഏഴ് പെണ്‍കുട്ടികളില്‍ ആറു പേരെയും പൊലീസ് കണ്ടെത്തി. ദര്‍ബംഗ ജില്ലയിലെ ഗംഗൗലി ഗ്രാമത്തില്‍ നിന്നുമാണ് പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സാകത്പൂര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഇന്നലെ വൈകിയാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. കുട്ടികളില്‍ ഒരാളുടെ വീട് ഈ ഗ്രാമത്തിലാണ്. 

പട്‌നയിലെ മൊകാമ ടൗണിലുള്ള ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചിരുന്ന കുട്ടികളെ  ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കാണാതായത്. കാണാതായവരില്‍ മുസാഫര്‍പൂര്‍ അഭയ കേന്ദ്രത്തില്‍ ബലാത്സംഗത്തിനിരയായ അഞ്ചുപേരും ഉള്‍പ്പെട്ടിരുന്നു. കേസില്‍ ഇവര്‍ സാക്ഷികളാണ്. 

കേസിനെ തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം കുട്ടികളെ പട്‌നയിലേക്ക്  മാറ്റുകയായിരുന്നു. ഇവരും കണ്ടെത്തിയവരിലുണ്ട്. നേരത്തെ പ്രായപൂര്‍ത്തിയാവാത്ത 34 പെണ്‍കുട്ടികള്‍ അഭയകേന്ദ്രങ്ങളില്‍ വെച്ച് ലൈംഗീക പീഡനത്തിന് ഇരയായ കേസില്‍ മുന്‍ ബീഹാര്‍ മന്ത്രി മഞ്ജു വര്‍മ്മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ്മക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 

ഇതേ തുടര്‍ന്ന് മന്ത്രിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. തുടര്‍ന്ന് പൊലീസ് കേസെടുത്തെഹ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. പട്‌ന ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ മഞ്ജു വര്‍മ ഒളിവില്‍പോയിരുന്നു.

അതിനിടെ കുട്ടികളെ കാണാതായതിന് പിന്നില്‍ സര്‍ക്കാരിലെ ഉന്നതരുടെ ഗൂഢാലോചനയാണെന്ന ആരോപണവുമായി പ്രതിപക്ഷമായ ആര്‍ജെഡി രംഗത്തെത്തിയിരുന്നു. കേസില്‍പ്പെട്ട രാഷ്ട്രീയ ഉന്നതരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് കുട്ടികളെ മാറ്റിയതെന്നായിരുന്നു ആരോപണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി