ദേശീയം

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വീണ്ടും ആശുപത്രിയില്‍; 48 നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്‌

സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ആശുപത്രിയിലേക്ക് മാറ്റി. ഗോവ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച പരീക്കറുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും 48 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിതനായ പരീക്കറിന്റെ ആരോഗ്യനില വഷളായതായും, ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരീക്കറിന്റെ വസതിയിലെത്തിയ ഗോവ കൃഷിമന്ത്രി ഈ വാദങ്ങള്‍ നിഷേധിച്ചു. എന്നാല്‍ പിന്നാലെ പരീക്കറെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

2018 ഫെബ്രുവരിയില്‍ രോഗബാധിതനായതിന് ശേഷം ഗോവ, മുംബൈ, ന്യൂഡല്‍ഹി, ന്യൂയോര്‍ക്ക് എന്നിങ്ങനെ വിവിധയിടങ്ങളില്‍ ചികിത്സയിലായിരുന്നു പരീക്കര്‍. ആശുപത്രി വിട്ടുവെങ്കിലും പൊതുപരിപാടികളില്‍ പരീക്കര്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി