ദേശീയം

ബന്ദിപ്പൂരിലെ കാട്ടുതീ വയനാട് വന്യജീവി സങ്കേതത്തിനും ഭീഷണി തീര്‍ത്തു; നിയന്ത്രണവിധേയമാക്കിയെന്ന് അധികൃതര്‍

സമകാലിക മലയാളം ഡെസ്ക്

ബന്ദിപ്പൂര്‍ കടുവ സങ്കേതത്തില്‍ ഉള്‍പ്പെട്ട 1,500 ഹെക്ടറിലധികം വനഭൂമി കത്തിനശിച്ചു. തീ നിയന്ത്രണവിധേയമായതായി അധികൃതര്‍ പറയുമ്പോഴും കാട്ടുതീ ഭീഷണി അവസാനിക്കുന്നില്ല. വെള്ളിയാഴ്ച രാത്രി ഈ മേഖലയിലുണ്ടായ കാട്ടുതീ നിയന്ത്രണവിധേയമാക്കിയതിന് പിന്നാലെയാണ് ശനിയാഴ്ച രാത്രിയോടെ വീണ്ടും തീ പടര്‍ന്നത്. 

ശക്തമായ കാറ്റും തീ കൂടുതല്‍ പടര്‍ന്നു പിടിക്കുന്നതിന് കാരണമായി. കര്‍ണാടക-തമിഴ്‌നാട് സര്‍ക്കാരുകളുടെ സംയുക്ത ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കുവാനായത്. കേരളത്തിലേക്ക് ഇതുവരെ കാട്ടുതീ പടര്‍ന്നിട്ടില്ലെങ്കിലും കേരളത്തിന്റെ ഈ മേഖലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ വനംവകുപ്പ് ശക്തമാക്കി. 

കാട്ടുതീ പടരുന്നതായി വിവരം ലഭിച്ചാല്‍ അത് അറിയിക്കണം എന്ന് വനംവകുപ്പും നിര്‍ദേശം നല്‍കുന്നു. ബന്ദിപൂര്‍ കടുവ സങ്കേതത്തിന്റെ പ്രധാന ഭാഗത്താണ് ശനിയാഴ്ച വൈകീട്ടോടെ തീ പടര്‍ന്നത്. വയനാട് വന്യജീവി സങ്കേതത്തിലേക്ക് അതിര്‍ത്തി പങ്കിടുന്നിടത്ത് വരെ തീ പടര്‍ന്നെത്തിയിരുന്നു. ഇത് കേരളത്തെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ തീ നിയന്ത്രണവിധേയമാക്കിയതായി തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകള്‍ കേരളത്തെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്