ദേശീയം

അജിത് ദോവലിനെ ചോദ്യം ചെയ്താൽ പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ സത്യം പുറത്തുവരും ; കേന്ദ്രത്തിനെതിരെ രാജ് താക്കറെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിനെ ചോദ്യം ചെയ്താൽ പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ സത്യം പുറത്തുവരുമെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ. ഭീകരാക്രമണത്തിന് പിന്നിലെ ​ഗൂഢാലോചന കണ്ടെത്താൻ ദോവലിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. കൊല്ലപ്പെട്ട ജവാന്മാർ രാഷ്ട്രീയ ​ഗൂഡാലോചനയുടെ ബലിയാടുകളാണെന്നും രാജ് താക്കറെ പറഞ്ഞു. 

ഭീകരാക്രമണത്തോടെ, നോട്ട് നിരോധനം, റഫാൽ അഴിമതി തുടങ്ങി നാലര വർഷത്തെ കേന്ദ്രസർക്കാരിനെതിരായ ആരോപണങ്ങളെല്ലാം മുങ്ങിപ്പോയി. ഇതിന് പിന്നിൽ രാഷ്ട്രീയമായ ​ഗൂഢാലോചനയുണ്ട്. ഭീരാക്രമണത്തെ തുടർന്ന് മാധ്യമങ്ങളും കശ്മീരിനെയും ഭീകരവാദത്തെയും കുറിച്ച് മാത്രമാണ് പറയുന്നത്. സർക്കാരിനെതിരായ ആരോപണങ്ങളെല്ലാം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് നിർത്തി. 

മിക്ക സർക്കാറുകളും വ്യാജ ഭീകരാക്രമണങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ കൂടുതൽ നടക്കുന്നത് മോദിയുടെ ഭരണത്തിലാണ്. ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും കോർബെറ്റ് ദേശീയ ഉദ്യാനത്തിൽ നടന്ന ചിത്രീകരണം നിർത്തിവെക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ് താക്കറെ വിമർശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!