ദേശീയം

ദളിതനായതിനാൽ മുഖ്യമന്ത്രിയാക്കിയില്ല; ആരോപണവുമായി കർണാടക ഉപമുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഹുബ്ലി: താൻ ദളിതൻ ആയതിനാൽ മൂന്ന് തവണ മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതായി വെളിപ്പെടുത്തി കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര. ജാതി വിവേചനം രാഷ്ട്രീയത്തിൽ ഉയർന്ന നിലയിലാണെന്നും താനുൾപ്പെട്ട പാർട്ടിയും ഇക്കാര്യത്തിൽ ഭിന്നമല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ പരമേശ്വര തുറന്നടിച്ചു. കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള സംഘര്‍ഷം സഖ്യ സര്‍ക്കാരിനെ വലയ്ക്കുന്നതിനിടയിലാണ് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കുന്ന പ്രസംഗവുമായി പരമേശ്വര രംഗത്തെത്തിയത്.

പികെ ബസവലിംഗപ്പ, കെഎച്ച് രംഗനാഥ്, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവർക്കും മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതായി അദ്ദേഹം പറയുന്നു. തനിക്കു മൂന്ന് തവണ നിഷേധിക്കപ്പെട്ടു. ഇപ്പോൾ എങ്ങനെയോ അവരെന്ന ഉപമുഖ്യമന്ത്രിയാക്കിയെന്നും പരമേശ്വര പറഞ്ഞു. ദേവനഗരെയിലെ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് പരമേശ്വരയുടെ വിവാദ പരാമർശം. 

അതേസമയം പരമേശ്വരയുടെ ആരോപണം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ നിഷേധിച്ചു. ദളിതര്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കും വേണ്ടി ഏറ്റവുമധികം കാര്യങ്ങള്‍ ചെയ്യുന്നതു കോണ്‍ഗ്രസാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. 

ഓപറേഷൻ താമരയിലൂടെ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ മറുപക്ഷത്തെത്തിച്ചു സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് ഉപമുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്