ദേശീയം

ഫ്‌ളാറ്റിലെ സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി ;  ഐഐടി വിദ്യാര്‍ത്ഥി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

താനെ: സ്ത്രീകളുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഐഐടി വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. താനെ സ്വദേശിയായ അവിനാഷ് കുമാര്‍ യാദവ്(34) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുളിക്കുന്നതിനിടെ ബാത്ത് റൂമില്‍ മൊബൈല്‍ ക്യാമറ കണ്ടതോടെ പരാതിക്കാരിയായ യുവതി നിലവിളിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് അവിനാഷില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതും ഇയാള്‍ താഴെ വീണു. ഫ്‌ളാറ്റിലെ മറ്റ് താമസക്കാരാണ് അവിനാഷിനെ കൈകാര്യം ചെയ്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

ബോംബെ ഐഐടി വിദ്യാര്‍ത്ഥിയായ ഇയാളുടെ ഫോണില്‍ നിന്നും ഇതേ ഫ്‌ളാറ്റിലെ മറ്റു സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യങ്ങളും സ്വകാര്യ നിമിഷങ്ങളും കണ്ടെടുത്തു. ഐപിസി 354 ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റാരും കാണുന്നില്ലെന്ന വിശ്വാസത്തോടെ സ്വകാര്യനിമിഷങ്ങള്‍ ചിലവഴിക്കുന്ന സ്ത്രീയുടെ ചിത്രം പകര്‍ത്തുകയോ, വീഡിയോ ദൃശ്യങ്ങള്‍ എടുക്കുകയോ, കാണുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് വിധിക്കുന്ന വകുപ്പാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്