ദേശീയം

ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റു പങ്കിടുമെന്ന റിപ്പോര്‍ട്ടുകള്‍ തളളി യെച്ചൂരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ദേശീയതലത്തില്‍ ആരുമായി സഖ്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍ക്ക് പിന്തുണ നല്‍കണം, സഖ്യം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. പൊതുമിനിമം പരിപാടി തയ്യാറാക്കാനുളള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സിപിഎം പങ്കെടുക്കില്ല.  ബിജെപി സര്‍ക്കാരിനെ പുറത്താക്കുക മാത്രമാണ് പ്രഥമപരിഗണന എന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റുധാരണയായതായുളള റിപ്പോര്‍ട്ടുകള്‍ യെച്ചൂരി തളളി. ഇതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ബംഗാള്‍ സംസ്ഥാന കമ്മിറിറി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. തീരുമാനം ബംഗാള്‍ ഘടകത്തിന് വിട്ടതായും യെച്ചൂരി പറഞ്ഞു. 

കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അക്രമം സിപിഎമ്മിന്റെ നയമല്ലെന്ന് യെച്ചൂരി പറഞ്ഞു. അക്രമം അംഗീകരിക്കില്ല. അക്രമത്തില്‍ പങ്കെടുത്തവരെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. അക്രമത്തില്‍ പങ്കെടുത്തവര്‍ ആരായാലും കടുത്ത നടപടി സ്വീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി